Showing posts with label രചയിതാക്കള്‍. Show all posts
Showing posts with label രചയിതാക്കള്‍. Show all posts

Monday, 15 July 2013

ഹസ്രത്ത് മൊഹാനി. [1857-1951]


ഉര്‍ദു കാവ്യ രചനക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച മൊഹാനി പഴമയുടെ നന്മകള്‍ കാത്തു സൂക്ഷികാനും ജാഗ്രത പുലര്‍ത്തി.യു.പി.യിലെ മൊഹാനിയില്‍ ജനനം. സ്വാതന്ത്ര്യ സമര സേനാനി, പത്ര പ്രവര്‍ത്തകന്‍ എന്നാ രീതിയിലും പ്രശസ്തന്‍. ‘ഉര്‍ദു  ഹേ മുഹല്ല’ എന്നാ അദ്ദേഹത്തിന്റെ പത്രം  ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും പത്രാധിപരായ മോഹാനിയെ ജയിലിലയക്കുകയും ചെയ്തു.കര്‍മ്മ യോഗിയായ അദ്ദേഹം ജയിലിലും വെറുതെ ഇരുന്നില്ല. ഡസന്‍ കണക്കിന് ഗസലുകലാണ് അദ്ദേഹം ജയില്‍വാസക്കാലത്ത് എഴുതി തീര്‍ത്തത്.1921 ല്‍ കോണ്ഗ്രസ് സമ്മേളനത്തില്‍ സ്വരാജിനായുള്ള പ്രമേയം അവതരിപ്പിച്ചത് മൊഹാനി ആയിരുന്നു.


മരണം വരെ വിദേശ സാധനങ്ങള്‍ ഉപയോഗിച്ചില്ല. പാര്‍ലമെന്റ് അംഗമായിട്ടും ഔദ്യോഗിക ഭവനങ്ങളില്‍ താമസിക്കാതെ ലളിത ജീവിതം നയിച്ചു. ഗുലാം അലി പാടിയ അദ്ദേഹത്തിന്റെ ‘ചുപ്കെ ചുപ്കെ രാത് ദിന്‍’ വിശ്വപ്രസിദ്ധമാണ്...

അല്ലാമാ മുഹമ്മദ്‌ ഇഖ്‌ബാല്‍ [1873-1938]


ഉര്‍ദു കാവ്യ രചനാ രീതിയെ പഴമയുടെ ചിഹ്നങ്ങളില്‍ നിന്നും മോചിപ്പിച്ച് കവിതകള്‍ക്ക് ദാര്‍ശനിക സൌന്ദര്യം സമ്മാനിച്ച കവിയും ചിന്തകനും. ഇപ്പോള്‍, പാകിസ്താന്‍ മേഖലയിലുള്ള പഞ്ചാബില്‍ ജനനം. തികഞ്ഞ ദേശ ഭക്തനായ ഇഖ്ബാലിന്റെ ‘സാറേ ജഹാം സെ അച്ചാ’ എന്നാ ഗാനം വിശ്വ പ്രസിദ്ധം. ഉന്നത വിദ്യാഭ്യാസം നേടാന്‍ സൌഭാഗ്യം ലഭിച്ച ഇഖ്ബാല്‍ ഡോക്ടറേറ്റ്‌ വരെ സ്വന്തമാക്കി. പേര്‍ഷ്യന്‍ ഭാഷകളിലും കവിതകളും ഗസലുകളും രചിച്ചു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ അദ്ദേഹം പാശ്ചാത്യ സംസ്കാരത്തില്‍ ഒട്ടും ആകൃഷ്ടനായില്ല.മ്ധ്രാമ്മിക മണ്ഡലങ്ങളില്‍ പാശ്ചാത്യ സംസ്കൃതിയുടെ നിശ്ശൂന്യത അദ്ദേഹം തുറന്നു കാട്ടി. പാശ്ചാത്യരുടെ സങ്കുചിത ദേശീയതയ്ക്ക് പകരം വിശ്വ മാനവികതയെ ഉയര്‍ത്തിപ്പിടിച്ചു. ജഗജിത് സിങ്ങും മറ്റും അദ്ദേഹത്തിന്റെ ഗസലുകള്‍ ആലപിച്ചിട്ടുണ്ട്.

ഫിറാഖ് ഗോരാഖ്പുരി [1896-1982]




‘നൂറ്റാണ്ടിന്റെ ശബ്ദം എന്ന് നിരൂപകര്‍ വിശേഷിപ്പിച്ച കവി. സ്വാതന്ത്ര്യ സമര സേനാനി. ജ്ഞാനപീഠം ജേതാവ്. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ഉപാസന മാത്രമല്ല, സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവും ജന സമൂഹങ്ങളുടെ വ്യഥകളും അദ്ദേഹത്തിന്റെ ഗസലുകളില്‍ പ്രതിഫലിപ്പിക്കുകയുണ്ടായി. പുരോഗമന സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച അദ്ദേഹം ഗാന്ധിജിയുടെ ഉപദേശ പ്രകാരം സര്‍ക്കാര്‍ ജോലി വിട്ടു സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടി. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍  ഉര്‍ദു ഭാഷയുടെ മനോഹാരിതയെ സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ എഴുതി. കേന്ദ്ര സര്‍ക്കാര്‍ ഉര്ടുവിനെ പരിപോഷിപ്പിക്കുന്നില്ലെന്നു അദ്ദേഹം പരിഭവപ്പെട്ടു. ജനനം യു.പി.യിലെ ഗോരഖ്പൂരില്‍. ബീഗം അഖ്തര്‍, ജഗജിത് സിംഗ്, ചിത്ര സിംഗ്, എന്നിവര്‍ ഗോരഖ്പുരിയുടെ ഗാലുകള്‍ ആലപിച്ചു.

ബഹദൂര്‍ഷാ സഫര്‍ [1775-1862]



അവസാന മുഗള്‍ ചക്രവര്‍ത്തി. കവികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ച മഹാമനസ്കന്‍. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ ബര്‍മയിലെ റങ്കൂണിലേക്ക് നാട് കടത്തി. മരണവും അവിടെയായിരുന്നു. പുത്രന്മാരെയും ബന്ധുക്കളെയും അദ്ദേഹത്തിന്റെ കണ്മുന്‍പില്‍ വച്ചു ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തി. തീര്‍ത്തും ദുഃഖ ഭരിതമായ ജീവിതം. അതിനാല്‍ അദ്ദേഹത്തിന്റെ കവിതകളും ശോക സാന്ദ്രമായി മാറി. മുഹമ്മദ്‌ റഫി, മെഹ്ദി ഹസ്സന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഗസലുകള്‍ ആലപിച്ചിട്ടുണ്ട്

കൈഫി ആസ്മി [1918-2002]


പൂര്‍ണ നാമം അത്ഹര്‍ ഹുസൈന്‍ കൈഫി ആസ്മി. ഉര്‍ദു കവിതയ്ക്ക് നവ ഭാവുകത്വം സമ്മാനിച്ച കവിയും, ചലച്ചിത്ര ഗാന രചയിതാവും.തിരക്കഥ കൃത്ത്, കഥാകൃത്ത്, എന്നാ നിലകളിലും പ്രശസ്തന്‍. ദേശീയ തലത്തില്‍ പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. കവി അലി സര്‍ദാര്‍ ജഫ്രിയുടെ സമ കാലികന്‍. പ്രശസ്ത ഹിന്ദി താരം ശബാന ആസ്മി പുത്രിയാണ്. ഉര്‍ദു ഭാഷയോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് പത്മശ്രീ അവാര്‍ഡ് , മികച്ച കഥാകൃത്തിനുള്ള പ്രസിടന്റിന്റെ അവാര്‍ഡ് എന്നിവ നിരസിച്ചു. യു.പി.യിലെ അഅസംഗര്‍ ജില്ലയില്‍ ജനനം.

മീര്‍ തഖി മീര്‍ [1722-1808]



ദുഖങ്ങളുടെ ഉപാസനയായ കവി, നഷ്ട പ്രണയങ്ങളുടെ ഗീതകങ്ങളിലൂടെ ആസ്വാധകര്‍ക്കിടയില്‍ സമാരാധ്യനായി.ജനനം ആഗ്രയില്‍. സൂഫി കുടുംബത്തില്‍ പിറന്നതിനാല്‍ ലൌകിക വിരക്തന്‍. പതിനൊന്നാം വയസില്‍ പിതാവ് മുഹമ്മദ്‌ അലിയുടെ വിയോഗത്തോടെ വീട് വിട്ടിരങ്ങാന്‍ നിര്‍ബന്ധിതനായി. ജിപ്സികല്‍ക്കൊപ്പം കൂടി ദല്‍ഹി, ലക്നൌ, തുടങ്ങിയ നഗരങ്ങളില്‍ അലഞ്ഞു. ഉര്‍ദു ഭാഷയുടെ ഉള്പത്തിക്കാലട്ത്, തന്റെ പതിനേഴാം വയസ്സില്‍ കവിതാ രചന ആരംഭിച്ചു. മോഹ ഭംഗങ്ങളില്‍, പ്രണയ നഷ്ട വ്യഥകളില്‍ നിന്നും കാവ്യ സൌന്ദര്യം മുറ്റിയ രചനകള്‍ പൂര്‍ത്തീകരിച്ചു. മെഹ്ദി ഹസ്സന്‍, ഗുലാം അലി, ഹരിഹരന്‍, ഫരീദ ഖാനം, ജഗജിത് സിംഗ് തുടങ്ങിയവര്‍ മീരിന്റെ ഗസലുകള്‍ ആലപിച്ചിട്ടുണ്ട്.