Thursday 23 January 2014

ആപ്കീ യാദ്

രചന: മഖ്ദൂം
ആലാപനം:ചായാ ഗാംഗുലി.


ആപ്കീ യാദ് ആതീ രഹീ
രാത് ഭര്‍ ആപ്കീ യാദ് ആതീ രഹീ
ചശ്മേ നം മുസ്കുരാതീ രഹീ
രാത് ഭര്‍

രാത് ഭര്‍ ദര്‍ദ് കീ ശമ്മാ ജല്‍തീ രഹീ
ഗം കീ ലൌ തര്തരാതീ രഹീ
രാത് ഭര്‍ ...

ബാംസുരീ കീ സുരീലീ സുഹാനീ സദാ
യാദ് ബന്ബന്കെ ആതീ രഹീ
രാത് ഭര്‍ ...

യാദ് കീ ചാന്ദ് ദില്‍ മെ ഉതര്തി രഹേ
ചാന്ദ്നീ ജഗമഗാതീ രഹീ
രാത് ഭര്‍ ...

കോയി ദീവാനാ ഗലിയോം മേം ഫിരതാ രഹാ
കോയീ ആവാസ് ആതീ രഹീ
രാത് ഭര്‍ .....

ചശ്മേ നം മുസ്കുരാതീ രഹീ
രാത് ഭര്‍



ഓര്‍മ്മകള്‍ 
----------------

രാവിലുടനീളം അങ്ങയെപ്പറ്റിയുള്ള 
ഓര്‍മ്മകള്‍ വന്നു ചേരുന്നു 
ഈറനായ എന്റെ നയനങ്ങള്‍ 
ആ സ്മൃതികളാല്‍ പുഞ്ചിരി തൂകുന്നു
രാവിലുടനീളം വിരഹ ശോകത്തിന്റെ
ദീപം കത്തിയെരിഞ്ഞ്‌ കൊണ്ടേയിരിക്കുന്നു.
രാവിലുടനീളം നോവിന്‍ നാളം
അണയാതെ ജ്വലിക്കുന്നു.
മുരളിയിലെ സുന്ദര സ്വര രാഗം
ഓര്‍മ്മകളായി പരിണമിച്ചു.
എന്റെ ചാരത്തണയുന്നു,
രാവിലുടനീളം ഓര്‍മ്മകളായി
മാറിയ രാഗങ്ങള്‍ വന്നു ചേരുന്നു.
എന്റെ ഹൃദയത്തില്‍ സ്മരണകളുടെ
ചന്ദ്രന്‍ ഉദിച്ചുയരുന്നു.
മനസ്സില്‍ പൂനിലാവ്‌ പരക്കുന്നു.
നിശ നിറയെ ആ ചന്ദ്രിക പടരുമ്പോള്‍
തെരുവില്‍ ഏതോ ഭ്രാന്തന്‍
സ്നേഹം തേടി അലയുകയാണ്
അജ്ഞാതമേതോ സ്വരം
എന്റെ കര്‍ണ്ണങ്ങളില്‍ ഒഴുകിയെത്തുന്നു,
രാവിലുടനീളം ഞാന്‍
ആ മധുര സ്വരം ശ്രവിക്കുന്നു......

സാരാ ശഹര്‍ ബിലക്താ ഹേ...

അഹമ്മദ് ഫരാസ്

സാരാ ശഹര്‍ ബിലക്താ ഹേ
ഫയര്‍ ഭി കൈസാ സക്താ ഹേ.
ഹര്‍ കോയി തസ്വീര്‍ നുമാ
ദൂര്‍ കിലാ മേം തക്താ ഹേ
ഗലിയോം മേ ബാരൂദ് കീ ബൂ
യാ ഫയര്‍ ഖൂന്‍ മെഹക്താ ഹേ
സബ്കെ ബാഹൂ യെക് ബസ്മാ
സബകാ ജിസ്മ് ദഹക്താ ഹേ
ഇക് സഫര്‍ വോഹെ ജിസ് മെ
പാവോം നഹീ ദില്‍ തക്താ ഹേ.

അഹമ്മദ് ഫറാസ്


നഗരം വിലപിക്കുന്നു ...
-----------------

ഈ നഗരം ഒന്നടങ്കം അലമുറയിടുന്നു.
എന്നിട്ടും അസാധാരണമായ ഒരു വിമൂകത.
ഓരോ വ്യക്തിയും വരച്ചു ചേര്‍ക്കപ്പെട്ട
നിര്‍ജ്ജീവ ചിത്രങ്ങള്‍ക്ക് സമാനം.
അനന്തതയുടെ നിശ്ശൂന്യതയിലേക്ക്
തുറിച്ചു നോക്കുകയാണവര്‍
തെരുവുകളില്‍ വെടിയുണ്ടയുടെ
രൂക്ഷ ഗന്ധം.
ശ്വാസത്തില്‍ ചോരയുടെ മണം
സര്‍വ്വരുടെയും കൈകള്‍
വിറങ്ങലിച്ചു പോയിരിക്കുന്നു.
എങ്കിലും ശരീരം
ജ്വലിച്ചു കൊണ്ടേയിരിക്കുന്നു.
ഈ പ്രയാണ പാതയില്‍ പാദങ്ങളല്ല,
ഹൃദയമാണ് വേദനിക്കുന്നത്.



(പാകിസ്താനിലെ സൈനിക ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഗസല്‍ )