Friday 12 July 2013

ഗസല്‍ ച്ഛായ്യയില്‍ ഒരു ഗാനം



വോ കാഗസ് കി കശ്തി
__________________________
ഗസല്‍ ച്ഛായ്യയില്‍ ഒരു ഗാനം
ആലാപനം: ജഗജിത് സിംഗ്
---------------------------------
യേ ദൌലത് ഭീ ലേലോ
യെ ശുഹ്രത് ഭീ ലേലോ
ഭലേ ചീന്‍ മുജ്സെ മേരി ജവാനീ
മഗര്‍ മുജ്കോ ലൌട്ടാദോ
ബച്പന്‍ കാ സാവന്‍
വോ കാഗസ് കി കശ്തി
വോ ബാരിഷ് കീ പാനീ...
മുഹല്ലേ കീ സബസേ പുരാനീ നിശാനി
വോ ബുടിയാ ജിസേ ബച്ചെ
കെഹ്തെ ഹേ നാനി
വോ നാനീ കീ ബാതോം മേ
പരിയോം കീ ദേരാ
വേം ചേഹരോം കീ ജുരിയോം
മേം സദിയോം കീ പെഹരാ
ബുലായെ നഹി
ബൂല്‍ സക്താ ണ കോയി
..................................................
............................................
..............................................
..................................................
ഘരാനെ ബനാനാ, ബനാകെ മിട്ടാനാ
വോ മൌസൂം ചാഹത് കീ
തസ്വീര്‍ അപ്നി
വോ ഖാബേം കിലാനോം കി
ജാഗിര്‍ അപ്നി
ണ ദുനിയാ ക ഗം ഥാ
ണ രിശ്തോം കി ബന്ധന്‍
സബീ ഖൂബ് സൂരത് കി
വോ സിന്ദഗാനീ......

 ____________________________________________________________________________

ആ കടലാസ് തോണി

എന്റെ ധനമൊക്കെയും എടുത്തു കൊള്‍ക
എന്‍റെ സല കീര്‍ത്തിയും കൊണ്ട് പോകാം
പോരെങ്കില്‍ ചോര്‍ത്തിയെടുത്തീടുക
എന്നില്‍ തുടിക്കുന്ന യൌവ്വനവും
പകരമെനിക്ക് തിരിച്ചു നല്‍കൂ!
കുതുകം നിറഞ്ഞോരെന്‍ ബാല്യ കാലം
പകരമെനിക്കു തിരികെ നല്‍കൂ
കളിയായ്‌ തുഴഞ്ഞ കടലാസ് വഞ്ചി
പുളകം പടര്‍ന്ന മഴ ദിനങ്ങള്‍
നാട്ടിന്‍ പുറത്തിന്‍ പുരാണ മുദ്ര
‘നാനി’ എന്നാര്‍ത്തു വിളിച്ചു ഞങ്ങള്‍
കഥ കേള്‍ക്കാന്‍ ഓടി അണയും നേരം
യക്ഷിക്കഥയോതും മുത്തശ്ശിയെ
പകരമെനിക്ക് തിരികെ നല്‍കൂ
തീരാക്കഥകള്‍ നിറഞ്ഞ കാലം
ഇരവിന് ദൈര്‍ഘ്യം കുറഞ്ഞ കാലം
മറക്കുവാനാകുമോ ആ ദിനങ്ങള്‍
എത്ര കിണഞ്ഞു ശ്രമിക്കുകിലും
ഉച്ച വെയില്‍ നാളത്തില്‍ വീട് വിട്ട്
അണ്ണാനും തുമ്പിയും പക്ഷികളും
നിറയും തൊടിയിലൂടോടിയും
ചാടിക്കിതച്ച്ചു ഊഞ്ഞാലിലാടിയും
ഊഞ്ഞാല്‍ പൊട്ടി വീണുമുരുണ്ടും
നിവര്‍ന്നേറ്റു ചിരി പൊഴിച്ചും
ചാന്തും വളയും നെല്ലിക്കകളും
സമമാനമേകിയും പങ്കുവെച്ചും  
ഹര്‍ഷം പരസ്പരം പകര്‍ന്ന കാലം
ആയവയൊക്കെ തിരിച്ചു നല്കൂ
കുപ്പി വളപ്പൊട്ടിന്‍ ഓര്‍മ്മകളും
കടലാസ് തോണിയും തിരികെ നല്കൂ
പുഴയോരത്തു നാം പണിതുയര്‍ത്തി
മണല്‍ കോട്ട നനവില്‍ പശ കലര്‍ത്തി
കോട്ടയിടിച്ചു തകര്‍ത്ത് പിന്നെ
അനുക്ഷണം മാറുന്ന വികാര വായ്പാല്‍
ലോകത്തിനല്ലലും വല്ലായ്മകളും
ഒട്ടുമറിയാത്ത ബാല്യ കാലം
കിനാക്കളും കളിപ്പാട്ടങ്ങളും നിറയും
പൂന്തോപ്പു പോല്‍ അന്ന് ജീവിതം
നിര്‍മ്മല സ്നേഹത്താല്‍ മനം നിറച്ചും
നിഷ്കളങ്ക സ്നേഹത്താല്‍ മുഖം മിനുത്തും
സര്‍വ്വരും ബന്ധു ജനങ്ങള്‍, ഇല്ല-
ബന്ധത്തിന്‍ ബന്ധനങ്ങള്‍
ജീവിതമെത്ര മധുരോദാരമപ്പോള്‍....






No comments:

Post a Comment