Wednesday 26 June 2013

ഗസല്‍



മേരേ അല്ലാഹ് ബുരായീ സെ ബച്ചാനാ മുജ്കോ
നേക് ജോ രാഹ് ഹോ ഉസ്‌ രാഹ് പേ ചലാനാ മുജ്കോ
                            - അല്ലാമാ ഇഖ്‌ബാല്‍.

സാരം.
-----
രക്ഷിക്കണേയെന്നെ എന്റെ ഈശ്വരാ, തിന്മകളില്‍ നിന്ന് നീ
നേരായ മാര്‍ഗമേതോ അതിലെ നീയെന്നെ വഴി നടത്തുക.

രാത്രി സത്രത്തിന്‍ ഗാനശാലയില്‍
ഗുലാം അലി പാടുന്നു............
..........................................................
.............................................................
ആര്‍ദ്ര ഗംഭീരമലിയുടെ നാദവും
ഉറുദുവും ഉരുകിയൊലിച്ചൊരു
ഗാന ലായനി ഒഴുകുമ്പോള്‍
ചിര ബന്ധിതം
ഏതോ രാഗ സന്താപം.
      ഗസല്‍- ചുള്ളിക്കാട്.

ആഷിഖ് കിഭീ കര്‍തീ ഹേം ക്യാ ഖൂബ് തരഹ് രാതേം
ദോ ചാര്‍ ഘടി റോനാ, ദോ ചാര്‍ ഘടി ബാതേം
മര്‍താ ഹും മേം ഈസ്‌ ദുഖ് സേ
യാദ് ആതി ഹേ വോ ബാതേം
ക്യാ ദിന്‍ വോ മുബാറക് ഥേ
ക്യാ ഖൂബ് ഥീ വോ രാതേം.
                        -റഫി സൗദ

സാരം.
------
രാത്രി കഴിച്ചു കൂട്ടുന്നു പ്രണയി അതിവിചിത്രമായ്
കേണു കരയുന്നു ഇടയ്ക്കു പലതും പുലമ്പുന്നു
മരിച്ചു കളയുമീ ഞാന്‍ ഈ ഇരവില്‍
എന്നാകുമാക്രോശം ചിലപ്പോള്‍
നഷ്ട ദിനങ്ങളെ ഓര്‍ത്ത്‌ വിരഹാര്‍ത്തനായവന്‍ കേഴും.
എത്ര മധുരോദാരമാ ദിനങ്ങള്‍!ആ നിശകളെത്ര മോഹനം.


ക്യാ കഹൂം തുംസെ മേം കീ ക്യാ ഹെ ഇശ്ഖ്
ജാന്‍ കാ രോഗ് ഹേ, ബാലാ ഹെ ഇശ്ഖ്
ഇശ്ഖ് ഹീ ഇശ്ഖ് ഹേ ജഹാം ദേഖാ
സാരേ ആലം മേ ഭര രഹാ ഹേ ഇശ്ഖ്
                      -മീര്‍ തഖി മീര്‍.

സാരം.
-------
പ്രണയമെന്നാലെന്തെന്നു എങ്ങനെ ഞാന്‍ പറയേണ്ടൂ
ജീവനെ രോഗാതുരമാക്കുന്ന പ്രണയം
കടുത്ത പരീക്ഷണമീ പ്രണയം
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പ്രണയ സാന്നിധ്യം
പ്രണയം പരരുന്നു ലോകമഖിലം..

1 comment: