Wednesday, 6 November 2013

ആജ് ജാനേ കി സിദ് ന കരോ


 
രചന : ഫയ്യാസ് ഹാഷ്മി
ആലാപനം: ഫരീദ ഖാനം


ആജ് ജാനേ കി സിദ് ന കരോ
യൂഹി പെഹ്ലൂം മേ ബൈട്ടെ രഹോ
ആജ് ജാനേ കീ .....

ഹായ് മര്‍ജായേംഗെ, ഹം തോ ലുട്ട് ജായേംഗെ
ഐസി ബാതേം കിയാ ന കരോ

തുംഹി സോചോ സരാ ക്യോം ന രോകെ തുമേം
ജാന് ജാതിഹേ ജബ് ഉട്കെ ജാതെ ഹേ തും
തുംകോ അപ്നി ഖസം ജാനേ ജാന്‍
ബാത്ത് ഇത്നി മേരി മാന്‍ലോ
ആജ ജാനേ കി ........

വഖ്ത് കീ കൈദ് മേ സിന്ദഗി ഹേ മഗര്‍
ചന്ദ് ഘടിയാം യെ ഹീ ഹേ ജോ ആസാദ്ഹേ 
ഇന്കോ ഖോക്കര്‍ കഹീ ജാനേജാന്‍
ഉമ്ര്‍ ഭര്‍ ന തരസ്തെ രഹോ
ആജ് ജാനേ കീ..........

കിത്നാ മാസൂം രങ്കീന്‍ ഹേ യെ സമാ
ഹുസ്ന് ഔര്‍ ഇഷ്ക് കി മിഅറാജ് ഹേ
കല്‍ കി കിസ്കോ ഖബര്‍ ജാനേജാന്‍
റോക് ലോ ആജ് കീ രാത് കൊ
ആജ് ജാനേ കി സിദ് ന കരോ
യൂഹി പെഹ്ലൂം മേ ബൈട്ടെ രഹോ
Powered by www.Mp3Olimp.net
ഇന്ന് പുറപ്പെടേണ്ട
-----

(പ്രേമസ്വരൂപന്‍ യാത്രക്ക് ആഗ്രഹിക്കുന്നു, പക്ഷെ അവന്‍ കൂടെ വീട്ടിലുണ്ടാകണമെന്നാണ് പ്രേമികയുടെ മോഹം. തന്റെ മനോഗതം ഹൃദ്യമായി അവതരിപ്പിച്ച് അവള്‍ ജീവനാഥനെ കൂടെ നിര്‍ത്തുന്നത് എങ്ങനെയെന്നു നോക്കൂ.)


ഇന്ന് പോകണമെന്ന് വാശിയരുതെ, ഭവാന്‍!
പുലരും വരെ എന്‍ ചാരെ ഇരുന്നീടുക.
“യാത്ര ഇന്നാണെങ്കില്‍ സര്‍വ്വം നഷ്ടമായ്
ഏകാകിയായ്‌ മരണം വരിച്ചിടും ഞാന്‍”
എന്നിങ്ങനെയോതി ഒഴിയാതിരിക്കുക.
പോകേണ്ടയെന്ന വാശി വെടിഞ്ഞീടുക

പോകാനനുവദിക്കാത്തതെന്തെന്നു
തെല്ലൊന്നു ചിന്തിച്ചീടുക.
ജീവനാഥാ അങ്ങിറങ്ങുന്ന നേരത്തില്‍
നിഷ്ക്രമിക്കുന്നതെന്‍ പ്രാണനെന്നോര്‍ക്ക
തെല്ലെങ്കിലുമെന്‍ വാക്കൊന്നു കേള്‍ക്കുക
പുറപ്പെടുമിന്നെന്ന വാശി കളയുക

സമയകാലത്തിന്‍ തുടലിനാല്‍
ബന്ധിതമല്ലോ നമ്മുടെ ജീവിതം
ഇടയ്ക്കുതിര്‍മണികള്‍ പോലെ ലഭിക്കും
ചില നിമിഷങ്ങള്‍
അവ പാഴാക്കിലോ പിന്നീട് അലഭയവും
പ്രാണ പ്രിയനേ ആയുഷ്കാലമഖിലം ശ്രമിക്കിലും
എന്നെ പിരിഞ്ഞിറങ്ങാനുള്ള വാശി ഉപേക്ഷിക്ക
എത്ര പവിത്രമീ പ്രണയ സംഗമം
സുന്ദര മധുരോദര നിമിഷങ്ങളുടെ
ആരോഹണം
നാളെ എന്തെന്നാര്‍ക്കറിയാം
ഹര്‍ഷം പകര്‍ന്നീ നിമിഷത്തെ
നിശ്ചലമാക്ക നീ...
എന്‍ രാത്രി സന്ദേശമിത് മാനിക്ക
പുറപ്പെടുമിപ്പോഴെന്ന വാശി
പാടെ വിട്ട് പുലര്‍കാലം വരെ
എന്‍ ചാരത്തിരിക്കുക..!

Friday, 20 September 2013

ദില്‍ കേ അര്‍മാന്‍രചന : ഹസന്‍ കമാല്‍ 
ആലാപനം : സല്‍മ ആഗ
--------------

ദില്‍ കേ അര്‍മാന്‍ ആസുവോ മേ ബഹെ ഗയേ.
ഹം വഫാ കര്‍ ഭീ തന്‍ഹാ രഹാഗയേ.
സിന്ദഗി ഇക് പ്യാസ് ബന്കര്‍രഹ്ഗയേ.
പ്യാര്‍ കി കിസ്സേ അധൂരെ രഹ്ഗയേ.


ഹം വഫാകര്‍ ഭീ തന്‍ഹാ രഹഗയേ.....

ശായാദ് ഉന്‍കീ ആഖിറീ ഹോ യെ സിതം
ഹര്‍ സിതം യെ സോച്കര്‍ ഹം സഹ്ഗയേ


ഹം വഫാകര്‍ ഭീ തന്‍ഹാ രഹാഗയേ.....

ഖുദ് കൊ ഭീ ഹംനേ മിട്ടാ ടാലാ മഗര്‍
ഫാസലെ ജോ ദര്‍മിയാന്‍ ഥേ രഹ്ഗയേ

ഹം വഫാകര്‍ ഭീ തന്‍ഹാ രഹഗയേ.....
Monday, 22 July 2013

ചിട്ടി ആയി ഹേ

ചിട്ടി ആയി ഹേ

ആലാപനം: പങ്കജ് ഉദാസ്‌
ആധുനിക കാലത്ത് ഗസലിനെ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ഗായകന്‍.
‘നാം’ എന്നാ സിനിമയില്‍ അദ്ദേഹം ഈ ഗീതം പാടി അഭിനയിച്ചു.
രചന: ആനന്ദ് ബക്ഷി.


ചിട്ടി ആയി ഹേ ആയിഹെ ചിട്ടി ആയി ഹേ
ചിട്ടി ആയി ഹേ വതന്‍ സെ
ചിട്ടി ആയി ഹേ.
ബഡെ ദിനോം കേ ബാദ്
ബേ വതനോം കൊ യാദ്
വതന്‍ കീ മിട്ടി ആയി ഹേ.

ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ യെ പൈഗാം ലിഖാ ഹേ
ഓ പര്‍ദേശ് കൊ ജാനേ വാലെ
ലൌട്ട് കെ ഫിര്‍ ന ആനെ വാലെ
സാത് സമന്ധര്‍ പാര്‍ഗയാ തൂ
ഹംകോ സിന്ദാ മാര്‍ഗയാ തൂ
ഖൂന്‍ കി രിശ്താ തോട് ഗയാ തൂ
ആഖ് മേ ആസൂ ചോട് ഗയാ തൂ

കം ഖാതെ ഹേ കം സോതെ ഹേ
ബഹുത് സിയാദാ ഹാം രോതെ ഹേ


ശൂനി ഹോഗയി ഷഹര്‍ കി ഗലിയാം
കാട്ടെ ബന്‍ ഗയി ബാഗ് കി കലിയാം
കെഹ്തെ ഹേ സാവന്‍ കി ജൂലെ
ഭൂല്‍ ഗയാ തൂ ഹം നഹി ഭൂലെ
തേരേ ബിന്‍ ജബ് ആതി ദിവാലി
ദീപ് നഹി, ദില്‍ ജലേ ഹേ ഖാലി
തേരേ ബിന്‍ ജബ് ആയെ ഹോളി
പിച്കാരി സെ ചൂട്ടി ഗോലി
പീപല്‍ ശൂനാ പന്‍ഗട്ട് ശൂനാ
ഘര്‍ ശംശാന് കാ ബനാ നമുനാ
ഫസല്‍ കട്ടി ആയി ബര്സാതി
തേരാ ആനാ രഹ്ഗയാ ബാകി

പെഹലെ ജബ്തൂ ഖത് ലിഖ്താ ഥാ
കാഗസ് മേ ചെഹരാ ദിഖ്താ ഥാ
ബന്ദ് ഹുവാ യെ മേല്‍ ഭി അബ്തോയെ
ഖതം ഹുവാ യെ ഖേല്‍ ഭി അബ് തോ
ഡോളി മേ ജബ് ബൈട്ടി ബഹനാ
രസ്താ ദേഖ് രഹേ ഥേ നേനാ

മേ തോ ബാപ് ഹു മേരാ ക്യാ ഹേ
തേരി മാ കാ ഹാല്‍ ബുരാ ഹേ
തേരി ബീവി കര്‍തി ഹേ സേവാ
സൂരത് സെ ലഗതി ഹേ ബേവാ

തൂനേ പൈസാ ബഹുത് കമായാ
ഇസ്‌ പൈസ നെ ദേശ് ചുടായാ
പഞ്ചി പിഞ്ച്രാ തോട് കെ ആജാ
ദേശ് പരായാ ചോദ്കെ ആജാ
ആജാ ഉമര്‍ ബഹുത് ഹേ ചോട്ടി
അപ്നെ ഘര്‍ മേ ഭീ ഹേ റോട്ടി.....

കത്ത് വന്നെത്തി


ഒടുവിലിതാ കുറിമാനം വന്നു
തരള ചിത്തന്‍ ഞാന്‍ എഴുത്തു കൈപ്പറ്റി
കുറുകുമോര്‍മ്മകള്‍ നിറയും കത്തിന്
പിറന്ന മണ്ണിന്റെ ഗൃഹാതുര ഗന്ധം
സര്‍വ്വ വരികള്‍ക്കും മീതെ
പ്രിയത്തിലെന്‍ നാമം കുറിച്ചിരിക്കുന്നു
പിറന്ന നാട് വിട്ടകലെ വാഴുന്ന
പരദേശിക്കിനി മടക്കമില്ലയോ?
കടലേഴും താണ്ടി കടന്നു പോയി നീ
പിടയുന്നു പ്രാണന്‍ നീ പിരിഞ്ഞ നോവിനാല്‍
പ്രവാസിയാകാന്‍ മുറിച്ചു നീ
സുഹൃദ് ചരടുകള്‍, രക്ത ബന്ധത്തിന്‍ കെട്ടും
കണ്‍ തടങ്ങളിലശ്രുകണം പകര്‍ന്ന്നു നീ
വിദൂര ദിക്കോര്‍ത്തു ഗമിച്ചതല്ലയോ
വിരഹ ദുഖത്താല്‍ കുറച്ചു ഭക്ഷണം
കുറഞ്ഞൂ നിദ്രയും
അതി ദീര്‍ഘ നേരം വിലപിപ്പൂ ഞങ്ങള്‍

നീ പിരിഞ്ഞ ശോകത്താല്‍
തെരുവുകള്‍ ശൂന്യം
കറുത്തു പോയ്‌ തോട്ടം കരിഞ്ഞു പുഷ്പങ്ങള്‍
മറന്നുവോ സര്‍വ്വം നീ മറക്കില്ല ഞങ്ങളൊന്നുമേ
നിന്നഭാവത്തിലെത്തി ഹോളി, ദീപാവലി
എരിയുന്നീല ദീപം, കത്തുന്നതീ
ഹൃദയങ്ങള്‍ മാത്രം, കടവ് ശൂന്യമായ്
അരയാല്‍ ചുവടും ശൂന്യമായ്
ഋതുക്കള്‍ മാറുന്നു വൈശാഖ ദിനം പിറക്കുന്നു
നിന്‍ വരവെപ്പോളതസംഭവ്യ സ്വപ്നമോ?

തുടക്കത്തില്‍ നീ അയച്ച കത്തുകള്‍
തുടുത്ത നിന്‍ മുഖം പ്രതിഫലിപ്പിച്ചു
അരിയ സ്നേഹം വഴിയുമത്തരം
ലിഖിതങ്ങളിപ്പോള്‍ എവിടെ മാഞ്ഞു പോയി
വഴിയില്‍ കണ്ണ് നട്ടിരിപ്പൂ മഞ്ചലില്‍
നിന്നിളയ സോദരി നിന്‍ വരവിനായ് പേര്‍ത്തു
കരഞ്ഞും മിഴി തുറന്നും നിത്യം

ഞാനോ നിന്നച്ഛന്‍ സ്വയമെന്തുരക്കുവാന്‍
നിന്‍ മാതാവിന്‍ നില മോശം
സഹ ധര്‍മ്മിണി, നിന്റെ ചുവരില്‍ തൂക്കിയ
ചിത്രത്തില്‍ നോക്കി മിഴി തുടച്ചിരിക്കുന്നു.

പരദേശ മണ്ണില്‍ സ്വരൂപിച്ച ധനം
മുഴുക്കെ നീ നാട്ടില്‍ അയച്ചതു സത്യം
കനകക്കൂമ്പാരമിതുമതിയിനി
പണക്കണക്കുകള്‍ കളഞ്ഞു പോരിക,
വരിക നാടിന്റെ തുടിപ്പിലെക്ക് നീ!
ഗ്രഹിക്ക, അതി ഹ്രസ്വം ഭുവന ജീവിതം

അന്നത്തെയപ്പമിപ്പുരയിലും ലഭ്യം....
Monday, 15 July 2013

ഹസ്രത്ത് മൊഹാനി. [1857-1951]


ഉര്‍ദു കാവ്യ രചനക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച മൊഹാനി പഴമയുടെ നന്മകള്‍ കാത്തു സൂക്ഷികാനും ജാഗ്രത പുലര്‍ത്തി.യു.പി.യിലെ മൊഹാനിയില്‍ ജനനം. സ്വാതന്ത്ര്യ സമര സേനാനി, പത്ര പ്രവര്‍ത്തകന്‍ എന്നാ രീതിയിലും പ്രശസ്തന്‍. ‘ഉര്‍ദു  ഹേ മുഹല്ല’ എന്നാ അദ്ദേഹത്തിന്റെ പത്രം  ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും പത്രാധിപരായ മോഹാനിയെ ജയിലിലയക്കുകയും ചെയ്തു.കര്‍മ്മ യോഗിയായ അദ്ദേഹം ജയിലിലും വെറുതെ ഇരുന്നില്ല. ഡസന്‍ കണക്കിന് ഗസലുകലാണ് അദ്ദേഹം ജയില്‍വാസക്കാലത്ത് എഴുതി തീര്‍ത്തത്.1921 ല്‍ കോണ്ഗ്രസ് സമ്മേളനത്തില്‍ സ്വരാജിനായുള്ള പ്രമേയം അവതരിപ്പിച്ചത് മൊഹാനി ആയിരുന്നു.


മരണം വരെ വിദേശ സാധനങ്ങള്‍ ഉപയോഗിച്ചില്ല. പാര്‍ലമെന്റ് അംഗമായിട്ടും ഔദ്യോഗിക ഭവനങ്ങളില്‍ താമസിക്കാതെ ലളിത ജീവിതം നയിച്ചു. ഗുലാം അലി പാടിയ അദ്ദേഹത്തിന്റെ ‘ചുപ്കെ ചുപ്കെ രാത് ദിന്‍’ വിശ്വപ്രസിദ്ധമാണ്...

അല്ലാമാ മുഹമ്മദ്‌ ഇഖ്‌ബാല്‍ [1873-1938]


ഉര്‍ദു കാവ്യ രചനാ രീതിയെ പഴമയുടെ ചിഹ്നങ്ങളില്‍ നിന്നും മോചിപ്പിച്ച് കവിതകള്‍ക്ക് ദാര്‍ശനിക സൌന്ദര്യം സമ്മാനിച്ച കവിയും ചിന്തകനും. ഇപ്പോള്‍, പാകിസ്താന്‍ മേഖലയിലുള്ള പഞ്ചാബില്‍ ജനനം. തികഞ്ഞ ദേശ ഭക്തനായ ഇഖ്ബാലിന്റെ ‘സാറേ ജഹാം സെ അച്ചാ’ എന്നാ ഗാനം വിശ്വ പ്രസിദ്ധം. ഉന്നത വിദ്യാഭ്യാസം നേടാന്‍ സൌഭാഗ്യം ലഭിച്ച ഇഖ്ബാല്‍ ഡോക്ടറേറ്റ്‌ വരെ സ്വന്തമാക്കി. പേര്‍ഷ്യന്‍ ഭാഷകളിലും കവിതകളും ഗസലുകളും രചിച്ചു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ അദ്ദേഹം പാശ്ചാത്യ സംസ്കാരത്തില്‍ ഒട്ടും ആകൃഷ്ടനായില്ല.മ്ധ്രാമ്മിക മണ്ഡലങ്ങളില്‍ പാശ്ചാത്യ സംസ്കൃതിയുടെ നിശ്ശൂന്യത അദ്ദേഹം തുറന്നു കാട്ടി. പാശ്ചാത്യരുടെ സങ്കുചിത ദേശീയതയ്ക്ക് പകരം വിശ്വ മാനവികതയെ ഉയര്‍ത്തിപ്പിടിച്ചു. ജഗജിത് സിങ്ങും മറ്റും അദ്ദേഹത്തിന്റെ ഗസലുകള്‍ ആലപിച്ചിട്ടുണ്ട്.

ഫിറാഖ് ഗോരാഖ്പുരി [1896-1982]
‘നൂറ്റാണ്ടിന്റെ ശബ്ദം എന്ന് നിരൂപകര്‍ വിശേഷിപ്പിച്ച കവി. സ്വാതന്ത്ര്യ സമര സേനാനി. ജ്ഞാനപീഠം ജേതാവ്. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ഉപാസന മാത്രമല്ല, സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവും ജന സമൂഹങ്ങളുടെ വ്യഥകളും അദ്ദേഹത്തിന്റെ ഗസലുകളില്‍ പ്രതിഫലിപ്പിക്കുകയുണ്ടായി. പുരോഗമന സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച അദ്ദേഹം ഗാന്ധിജിയുടെ ഉപദേശ പ്രകാരം സര്‍ക്കാര്‍ ജോലി വിട്ടു സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടി. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍  ഉര്‍ദു ഭാഷയുടെ മനോഹാരിതയെ സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ എഴുതി. കേന്ദ്ര സര്‍ക്കാര്‍ ഉര്ടുവിനെ പരിപോഷിപ്പിക്കുന്നില്ലെന്നു അദ്ദേഹം പരിഭവപ്പെട്ടു. ജനനം യു.പി.യിലെ ഗോരഖ്പൂരില്‍. ബീഗം അഖ്തര്‍, ജഗജിത് സിംഗ്, ചിത്ര സിംഗ്, എന്നിവര്‍ ഗോരഖ്പുരിയുടെ ഗാലുകള്‍ ആലപിച്ചു.

ബഹദൂര്‍ഷാ സഫര്‍ [1775-1862]അവസാന മുഗള്‍ ചക്രവര്‍ത്തി. കവികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ച മഹാമനസ്കന്‍. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ ബര്‍മയിലെ റങ്കൂണിലേക്ക് നാട് കടത്തി. മരണവും അവിടെയായിരുന്നു. പുത്രന്മാരെയും ബന്ധുക്കളെയും അദ്ദേഹത്തിന്റെ കണ്മുന്‍പില്‍ വച്ചു ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തി. തീര്‍ത്തും ദുഃഖ ഭരിതമായ ജീവിതം. അതിനാല്‍ അദ്ദേഹത്തിന്റെ കവിതകളും ശോക സാന്ദ്രമായി മാറി. മുഹമ്മദ്‌ റഫി, മെഹ്ദി ഹസ്സന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഗസലുകള്‍ ആലപിച്ചിട്ടുണ്ട്

കൈഫി ആസ്മി [1918-2002]


പൂര്‍ണ നാമം അത്ഹര്‍ ഹുസൈന്‍ കൈഫി ആസ്മി. ഉര്‍ദു കവിതയ്ക്ക് നവ ഭാവുകത്വം സമ്മാനിച്ച കവിയും, ചലച്ചിത്ര ഗാന രചയിതാവും.തിരക്കഥ കൃത്ത്, കഥാകൃത്ത്, എന്നാ നിലകളിലും പ്രശസ്തന്‍. ദേശീയ തലത്തില്‍ പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. കവി അലി സര്‍ദാര്‍ ജഫ്രിയുടെ സമ കാലികന്‍. പ്രശസ്ത ഹിന്ദി താരം ശബാന ആസ്മി പുത്രിയാണ്. ഉര്‍ദു ഭാഷയോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് പത്മശ്രീ അവാര്‍ഡ് , മികച്ച കഥാകൃത്തിനുള്ള പ്രസിടന്റിന്റെ അവാര്‍ഡ് എന്നിവ നിരസിച്ചു. യു.പി.യിലെ അഅസംഗര്‍ ജില്ലയില്‍ ജനനം.

മീര്‍ തഖി മീര്‍ [1722-1808]ദുഖങ്ങളുടെ ഉപാസനയായ കവി, നഷ്ട പ്രണയങ്ങളുടെ ഗീതകങ്ങളിലൂടെ ആസ്വാധകര്‍ക്കിടയില്‍ സമാരാധ്യനായി.ജനനം ആഗ്രയില്‍. സൂഫി കുടുംബത്തില്‍ പിറന്നതിനാല്‍ ലൌകിക വിരക്തന്‍. പതിനൊന്നാം വയസില്‍ പിതാവ് മുഹമ്മദ്‌ അലിയുടെ വിയോഗത്തോടെ വീട് വിട്ടിരങ്ങാന്‍ നിര്‍ബന്ധിതനായി. ജിപ്സികല്‍ക്കൊപ്പം കൂടി ദല്‍ഹി, ലക്നൌ, തുടങ്ങിയ നഗരങ്ങളില്‍ അലഞ്ഞു. ഉര്‍ദു ഭാഷയുടെ ഉള്പത്തിക്കാലട്ത്, തന്റെ പതിനേഴാം വയസ്സില്‍ കവിതാ രചന ആരംഭിച്ചു. മോഹ ഭംഗങ്ങളില്‍, പ്രണയ നഷ്ട വ്യഥകളില്‍ നിന്നും കാവ്യ സൌന്ദര്യം മുറ്റിയ രചനകള്‍ പൂര്‍ത്തീകരിച്ചു. മെഹ്ദി ഹസ്സന്‍, ഗുലാം അലി, ഹരിഹരന്‍, ഫരീദ ഖാനം, ജഗജിത് സിംഗ് തുടങ്ങിയവര്‍ മീരിന്റെ ഗസലുകള്‍ ആലപിച്ചിട്ടുണ്ട്.