Friday, 6 March 2015

ആസൂ ഭരീ ഹേ...

ആസൂ ഭരീ ഹേ...
രചന: ഹസ്റത് ജയ്‌പൂരി
ആലാപനം: മുകേഷ്.


ആസൂ ഭരീ ഹേ യെ ജീവന്‍ കി രാഹേം
കോയി ഉന്‍സെ കെഹ്ദേ ഹമേം ഭൂല്‍ ജായേം
ആസൂ ഭരീ ഹേ....

വാദെ ഭുലാ ദേ ഖസം തോഡ്‌ ദേ വോ
ഹാലത് പേ അപ്നി ഹമേ ചോട് ദേ വോ
ഐസേ ജഹാം സെ ക്യോം ഹം ദില്‍ ലഗായേം
കോയി ഉന്‍സെ കെഹ്ദേ....

ബര്‍ബാദിയോം കീ അജബ് ദാസ്താന്‍ ഹൂം
ശബ്നം ഭീ രോയെ മേ വോ ആസ്മാന്‍ ഹൂം
തുമേം ഹര്‍ മുബാറക് , ഹമേം അപ്നി ആഹേം.
കോയി ഉന്‍സെ കെഹ്ദോ
ആസൂ ഭരീ ഹേ യെ ജീവന്‍ കീ രാഹേം.....
-----------------------------------------------------------------------------------
അശ്രു നിര്‍ഭരം
-----------------------------
എന്റെ ജീവിത പാതകള്‍
കണ്ണീര്‍ക്കണങ്ങളില്‍ കുതിര്‍ന്നിരിക്കുന്നു.
എന്നെയങ്ങ് മറന്നേക്കൂ എന്ന്
ആരെങ്കിലും അവളോടൊന്ന് പറയൂ.

വാഗ്ദാനങ്ങള്‍ അവള്‍ക്കു വിസ്മരിക്കാം
പ്രതിജ്ഞകള്‍ ലംഘിക്കുകയുമാവാം
എന്നെ എന്റെ പാട്ടിനു വിട്ടേക്കുക
ഈ ദുരവസ്ഥ ഇനിയും താങ്ങാന്‍
എന്റെ ഹൃദയത്തിനു കരുത്തില്ല.
എന്നെ ഇനി ഓര്‍മ്മിക്കെണ്ടെന്നു
വല്ലവരും അവളോടൊന്ന് പറയൂ

ശൈഥില്യത്തിന്റെ വിചിത്രമായ
ദുഃഖകഥയാണ് ഞാന്‍
ഹിമകണങ്ങള്‍ ബാഷ്പ ധാരയായി
വര്‍ഷിച്ചു കേഴും ആകാശമാകുന്നു ഞാന്‍

മനസ്വിനീ നിനക്ക് സര്‍വ്വ മംഗളം
ചുടു നെടുവീര്‍പ്പുകളിലേക്ക് മടങ്ങട്ടെ ഞാന്‍
എന്നെ മറക്കാം നിനക്കെന്ന്‍
അവളോട്‌ പറയിന്‍ കൂട്ടരേ....


മുജെ ബാര്‍ ബാര്‍ സദാ ന ദേ

മുജെ ബാര്‍ ബാര്‍ സദാ ന ദേ
----------------------
ആലാപനം : അബ്ബാസ് അലി ഖാന്‍
രചന: ഹസ്രത് ഗുല്‍സാര്‍ സബ് രി

ന ഹേ ഇബ്തദാ മേരെ ഇശ്ഖ് കീ
ന ഹേ ഇന്‍തിഹാ മേരെ ഇശ്ഖ് കീ
മേരാ ഇശ്ഖ് ഹീ ഹേ മേരാ ഖുദാ
മുജെ ഔര്‍ കോയി ഖുദാ ന ദേ

മുജെ ബാര്‍ ബാര്‍ സദാ ന ദേ
മേരി ഹസ്റതോം കൊ ഹവാ ന ദേ
മേരെ ദില്‍ മേ ആതിഷ് ഇശ്ഖ് ഹേ
മേരി ആഗ് തുജ്കോ ജലാ ന ദേ

മേം ഗദാ നഹീ ഫഖീര്‍ ഹൂം
മേം ഖലന്തറോം കാ അമീര്‍ ഹൂം
മുജെ തുജ്സേ കുച് നഹി ചാഹിയെ
മുജെ മാംഗ് നെ കീ അദാ ന ദേ

മേരാ ഇശ്ഖ് ഹേ മേരാ സിന്ദഗി
മേരാ ആശിഖോം മേ ശുമാര്‍ കര്‍
മുജെ ആശികീ കാ സിലാഹ് ന ദേ
യെ മേരീ ജുനൂന്‍ കാ ഗുരൂര്‍ ഹേ
മുജെ ബേഖുദീ സെ സുറൂര്‍ ഹേ
മുജെ ബാര്‍ ബാര്‍ സദാ ന ദേ......
===================

അനാദിയായ സ്നേഹം.
----------------------
പ്രാരംഭമില്ല, ഇല്ല അന്ത്യവും
എന്നില്‍ നിറയുന്ന സ്നേഹം
നിത്യം നിരാമയം
എന്റെ സ്നേഹം , എന്റെ ഈശ്വരന്‍
വേണ്ട വേണ്ടെനിക്ക് വേറെ ഈശ്വരന്മാര്‍

ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിളിക്കായ്കയെന്നെ
എന്റെ മോഹങ്ങള്‍ തല്ലിക്കൊഴിക്കായ്ക
എന്റെ ഹൃദയത്തിലെരിയുന്ന
പ്രണയാഗ്നിജ്വാല
എന്റെ സ്നേഹാഗ്നിയില്‍
നീ വെന്തു ദഹിക്കാതിരിക്കട്ടെ.

നിസ്വനാം ഫഖീറെങ്കിലും
ഭിക്ഷാം ദേഹിയല്ല ഞാന്‍
സാത്വിക ശ്രേഷ്ഠര്‍ തന്‍
അമരത്തിരിപ്പവന്‍.

കാംക്ഷിപ്പതില്ല ഞാന്‍
നിന്നില്‍ നിന്നോന്നുമേ
ഇരവ് തെണ്ടിയായി നീ
എന്നെ മാറ്റാതിരിക്കുക.

ഈ സ്നേഹം തന്നെയാണെന്റെ ജീവിതം.
എന്നെ കുലീനാനുരാഗിയായി
കരുതിയാലും.
സ്നേഹത്തിനു വേണ്ടെനിക്ക്
നിന്റെ പ്രതിഫലം
ഇത് തീവ്രാനുരാഗത്തിന്റെ
ബഹീര്‍സ്ഫുരണം.
യഥാര്‍ത്ഥത്തില്‍ വിരക്തിയിലാണെന്റെ
പരമാനന്ദ സായൂജ്യം. 

Saturday, 28 February 2015

ഹം കൊ കിസ്കെ ഗം നെ മാരാ

ഹം കൊ കിസ്കെ ഗം നെ മാരാ
ആലാപനം: ഗുലാം അലി
രചന : മസ്രൂര്‍ അന്‍വര്‍

ഹം കൊ കിസ്കെ ഗം നെ മാരാ
യഹ് കഹാനീ ഫിര്‍ സഹി
കിസ്നെ തോഡാ ദില്‍  ഹമാരാ
യഹ് കഹാനീ ഫിര്‍ സഹി

ദില്‍ കെ ലുട്നെ കാ സബഖ്
പൂചോന സബ്കെ സാമ്നെ
നാം ആയേഗാ തുംമാരാ
യഹ് കഹാനീ ഫിര്‍ സഹീ

നഫ്റതോം കേ തീര്‍ ഖാകര്‍
ദോസ്തോം കെ ഷഹര്‍ മെ
ഹംനെ കിസ് കിസ്കോ പുകാരാ
യഹ് കഹാനീ ഫിര്‍ സഹീ

ക്യാ ബതായേ പ്യാര്‍ കീ ബാസീ
വഫാ കീ രാഹ് മേം
കോന്‍ ജീതാ , കോന്‍ ഹാരാ
യഹ് കഹാനീ ഫിര്‍ സഹീ...
=================================


എന്നെ മാരകമായി പ്രഹരിച്ചതേതു ദുഃഖം
------------------------------------------
ഞാന്‍ പിടയുന്നത് ആര് പകര്‍ന്ന
നോവിന്‍ പ്രഹരമേറ്റിട്ടാണെന്നോ,
ആ കഥ ഞാന്‍ പിന്നീട് പറയാം.
എന്റെ ഹൃദയം വെട്ടി നുറുക്കിയതാരെന്നോ
അക്കഥയും ഞാന്‍ പിന്നീടുരക്കാം

എന്റെ ഉള്ളം കലങ്ങിയതിന്‍ കാരണം
സര്‍വ്വരുടെയും സമക്ഷം
ആരായാനാണോ ഭാവം?
(വ്യസന ഹേതു തിരഞ്ഞാല്‍)
ആദ്യം ഉയര്‍ന്നു വരുന്നത്
നിന്റെ പേര് തന്നെയാകും.
അക്കഥകളൊക്കെ നമുക്ക് പിന്നീട് പറയാം.

വിദ്വേഷത്തിന്റെ അസ്ത്ര മുനയേറ്റ്
ഹൃദയം മുറിഞ്ഞവന്‍ ഞാന്‍
അതും സുഹൃദ് സമൃദ്ധമായ
ഈ നഗര മധ്യത്തില്‍ വച്ച്.
ആരുടെയൊക്കെ പേര് ഞാന്‍ വിളിച്ചു.
ആ കഥയും പിന്നീടുരക്കുന്നതല്ലേ ഗുണകരം.

എന്ത് പറയാന്‍ ,
സംഭവിച്ചത് പ്രണയത്തിന്റെ ചൂതാട്ടമായിരുന്നു.
ഞാനാകട്ടെ ആത്മാര്‍ത്ഥ സ്നേഹത്തിന്റെ വഴിത്താരയിലും.
ഇവിടെ ആര് ജയിച്ചു ആര് തോറ്റു,

അക്കഥയും പിന്നീടൊരിക്കലാവാം...

Saturday, 25 October 2014

ഉന്കെ ഖയാല്‍...

ഉന്കെ ഖയാല്‍

രചന :മജ്റൂഹ് സുല്ത്താന്‍
ആലാപനം : മുഹമ്മദ്‌ റഫി

ഉന്കേ ഖയാല്‍ ആയെ തൊ
ആതെ ചലേ ഗയേ
ദീവാന സിന്ദഗി കോ
ബനാതെ ചലേ ഗയേ...

ജോ സാസ് ആ രഹി ഹേ
ഉസീ കാ പയാമ് ഹേ
ബേതാബിയോം കോ ഓര്‍
ബഡാതെ ചലേഗയേ..

ഉസ് ദില്‍ സെ ആ രഹി ഹേ
കിസീ യാര്‍ കീ സദാ
വീരാന് മേരെ ദില്‍കോ
ബസാതെ ചലേ ഗയേ...

ഹോശോ ഓഹാവസ് പെ മേരെ
ബിജലി സി ഗിര്‍ പഡീ
മസ്തീ ഭരീ നസര്‍ സേ
പിലാതെ ചലേ ഗയേ...

ഉന്കേ ഖയാല്‍ ആയെ തൊ
ആതെ ചലേ ഗയേ

ഈ ഏകാന്ത യാമത്തില്‍
പ്രേമഭാജനത്തിന്റെ ഓര്‍മ്മകള്‍
വന്നു ചേരുന്നു;
നിലക്കാത്ത പ്രവാഹം പോലെ

വിരഹിയായ എന്നെ
ആ ഓര്‍മ്മകള്‍ ഭ്രാന്തനാക്കുന്നു

എന്റെ ഓരോ ശ്വാസത്തുടിപ്പും
അവളുടെ അനുരാഗ രേണുക്കളാല്‍
നിര്‍ഭരമായിരിക്കുന്നു
അശാന്ത ചിത്തനായ
എന്റെ അസ്വാസ്ഥ്യത്തെ
ആ വിചാര പ്രവാഹം ഇരട്ടിപ്പിക്കുന്നു.

എന്റെ ഇടനെഞ്ചില്‍
പ്രതിധ്വനിക്കുന്നത്
പ്രേമികയുടെ മധുരനാദം
നിശ്ശൂന്യമായ എന്റെ ഹൃത്തടത്തില്‍

എന്റെ ബോധ മണ്ഡലങ്ങളില്‍
പതിച്ച മിന്നല്‍ പിണര്‍
മാദക നോട്ടത്താല്‍ അവള്‍
എനിക്ക് സ്നേഹ വീഞ്ഞ് പകര്‍ന്നു.

അവളെ ഓര്‍മ്മിക്കാന്‍ തുടങ്ങിയാല്‍
മനതാരിലൂടൊഴുകും

നിനവുകളുടെ നിലക്കാത്ത ധാര.


അപ്നി ധുന്‍ മേം...ഗസല്‍

അപ്നി ധുന്‍ മേം

രചന: നാസിര്‍ കാസിമി
ആലാപനം: ഗുലാം അലി

അപ്നി ധുന്‍ മേം രഹ്താ ഹും
മേം ഭീ തേരേ ജൈസാ ഹും (2)
ഓ പിച്ഛലി രുത് കേ സാഥീ
അബ്കെ ബരസ് മേം തന്ഹാ ഹും             

അപ്നി ധുന്‍ മേം....

തേരി ഗലി മേ സാരാ ദിന്‍
ദുഖ് കേ കങ്കര്‍ ചുന്‍താ ഹും

അപ്നി ധുന്‍ മേം....

മേരാ ദിയാ ജലായേ കോന്‍
മേം തേരാ ഖാലി കമരാ ഹും
അപ്നി ലഹര് ഹേ, അപ്നാ രോഗ്
ദരിയാ ഹും ഔര്‍ പ്യാസാ ഹും

ആതീ രുത് മുജ്സെ രോകെഗി
ജാതി രുത് കാ ജോകാ ഹും
അപ്നി ധുന്‍ മേം രഹ്താ ഹും

മേം ഭീ തേരേ ജൈസാ ഹും ------------------------------

ആത്മ വിചാരങ്ങളില്‍...
============================= 
ഇവിടെ ഞാന്‍ ധ്യാന ശീലന്‍
നോവിന്‍ ആത്മവിചാരങ്ങളില്‍
കഴിയുന്ന എന്റെ അവസ്ഥ
നിന്റെതിനു തുല്യം.

ഓ പോയ കാലത്തിന്റെ തോഴീ,
ഈ ദശാ സന്ധ്യയില്‍
ഞാനിതാ തനിച്ചായിരിക്കുന്നു.

നിന്റെ തെരുവില്‍ നിന്നും
നിത്യവും ഞാന്‍ ശേഖരിപ്പത്
അസ്വാസ്ഥ്യങ്ങളുടെ കല്‍ത്തുണ്ടുകള്‍.

നീ അല്ലാതെ വേറെ ആരെന്‍
ദീപം തെളിയിക്കും?
നിനക്കായ് തുറന്നു വച്ച
മുറിയാണ് ഞാന്‍

ആവേശത്തിരമാലകള്‍
എന്റെ രോഗമായിരിക്കാം.
ഞാന്‍ ജല നിര്‍ഭരമായ നദി
എന്നിട്ടും തീരാ ദാഹത്തില്‍
കഴിയാകുന്നു എന്റെ വിധി.

ആസന്ന ഋതു എന്നെ
തടഞ്ഞു നിര്‍ത്തിയേക്കാം
പോയ വസന്തത്തെ
നഷ്ടപ്പെടുത്തിയവന്‍ ഞാന്‍......


Thursday, 23 January 2014

ആപ്കീ യാദ്

രചന: മഖ്ദൂം
ആലാപനം:ചായാ ഗാംഗുലി.


ആപ്കീ യാദ് ആതീ രഹീ
രാത് ഭര്‍ ആപ്കീ യാദ് ആതീ രഹീ
ചശ്മേ നം മുസ്കുരാതീ രഹീ
രാത് ഭര്‍

രാത് ഭര്‍ ദര്‍ദ് കീ ശമ്മാ ജല്‍തീ രഹീ
ഗം കീ ലൌ തര്തരാതീ രഹീ
രാത് ഭര്‍ ...

ബാംസുരീ കീ സുരീലീ സുഹാനീ സദാ
യാദ് ബന്ബന്കെ ആതീ രഹീ
രാത് ഭര്‍ ...

യാദ് കീ ചാന്ദ് ദില്‍ മെ ഉതര്തി രഹേ
ചാന്ദ്നീ ജഗമഗാതീ രഹീ
രാത് ഭര്‍ ...

കോയി ദീവാനാ ഗലിയോം മേം ഫിരതാ രഹാ
കോയീ ആവാസ് ആതീ രഹീ
രാത് ഭര്‍ .....

ചശ്മേ നം മുസ്കുരാതീ രഹീ
രാത് ഭര്‍ഓര്‍മ്മകള്‍ 
----------------

രാവിലുടനീളം അങ്ങയെപ്പറ്റിയുള്ള 
ഓര്‍മ്മകള്‍ വന്നു ചേരുന്നു 
ഈറനായ എന്റെ നയനങ്ങള്‍ 
ആ സ്മൃതികളാല്‍ പുഞ്ചിരി തൂകുന്നു
രാവിലുടനീളം വിരഹ ശോകത്തിന്റെ
ദീപം കത്തിയെരിഞ്ഞ്‌ കൊണ്ടേയിരിക്കുന്നു.
രാവിലുടനീളം നോവിന്‍ നാളം
അണയാതെ ജ്വലിക്കുന്നു.
മുരളിയിലെ സുന്ദര സ്വര രാഗം
ഓര്‍മ്മകളായി പരിണമിച്ചു.
എന്റെ ചാരത്തണയുന്നു,
രാവിലുടനീളം ഓര്‍മ്മകളായി
മാറിയ രാഗങ്ങള്‍ വന്നു ചേരുന്നു.
എന്റെ ഹൃദയത്തില്‍ സ്മരണകളുടെ
ചന്ദ്രന്‍ ഉദിച്ചുയരുന്നു.
മനസ്സില്‍ പൂനിലാവ്‌ പരക്കുന്നു.
നിശ നിറയെ ആ ചന്ദ്രിക പടരുമ്പോള്‍
തെരുവില്‍ ഏതോ ഭ്രാന്തന്‍
സ്നേഹം തേടി അലയുകയാണ്
അജ്ഞാതമേതോ സ്വരം
എന്റെ കര്‍ണ്ണങ്ങളില്‍ ഒഴുകിയെത്തുന്നു,
രാവിലുടനീളം ഞാന്‍
ആ മധുര സ്വരം ശ്രവിക്കുന്നു......

സാരാ ശഹര്‍ ബിലക്താ ഹേ...

അഹമ്മദ് ഫരാസ്

സാരാ ശഹര്‍ ബിലക്താ ഹേ
ഫയര്‍ ഭി കൈസാ സക്താ ഹേ.
ഹര്‍ കോയി തസ്വീര്‍ നുമാ
ദൂര്‍ കിലാ മേം തക്താ ഹേ
ഗലിയോം മേ ബാരൂദ് കീ ബൂ
യാ ഫയര്‍ ഖൂന്‍ മെഹക്താ ഹേ
സബ്കെ ബാഹൂ യെക് ബസ്മാ
സബകാ ജിസ്മ് ദഹക്താ ഹേ
ഇക് സഫര്‍ വോഹെ ജിസ് മെ
പാവോം നഹീ ദില്‍ തക്താ ഹേ.

അഹമ്മദ് ഫറാസ്


നഗരം വിലപിക്കുന്നു ...
-----------------

ഈ നഗരം ഒന്നടങ്കം അലമുറയിടുന്നു.
എന്നിട്ടും അസാധാരണമായ ഒരു വിമൂകത.
ഓരോ വ്യക്തിയും വരച്ചു ചേര്‍ക്കപ്പെട്ട
നിര്‍ജ്ജീവ ചിത്രങ്ങള്‍ക്ക് സമാനം.
അനന്തതയുടെ നിശ്ശൂന്യതയിലേക്ക്
തുറിച്ചു നോക്കുകയാണവര്‍
തെരുവുകളില്‍ വെടിയുണ്ടയുടെ
രൂക്ഷ ഗന്ധം.
ശ്വാസത്തില്‍ ചോരയുടെ മണം
സര്‍വ്വരുടെയും കൈകള്‍
വിറങ്ങലിച്ചു പോയിരിക്കുന്നു.
എങ്കിലും ശരീരം
ജ്വലിച്ചു കൊണ്ടേയിരിക്കുന്നു.
ഈ പ്രയാണ പാതയില്‍ പാദങ്ങളല്ല,
ഹൃദയമാണ് വേദനിക്കുന്നത്.(പാകിസ്താനിലെ സൈനിക ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഗസല്‍ )